'കൈയില്‍ പണമുണ്ടോ, പണം...'; മെഗാഫോണിലൂടെ വിളിച്ച് പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥന്റെ ഡെപ്പോസിറ്റ് 'പിടിത്തം'- വീഡിയോ 

ഒക്ടോബറില്‍ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വായ്പ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ബാങ്ക് ഉദ്യോഗസ്ഥന്റെ വ്യത്യസ്തമായ ഡെപ്പോസിറ്റ് പിടിത്തത്തിന്റെ ദൃശ്യം
ബാങ്ക് ഉദ്യോഗസ്ഥന്റെ വ്യത്യസ്തമായ ഡെപ്പോസിറ്റ് പിടിത്തത്തിന്റെ ദൃശ്യം

കോവിഡിന് ശേഷം വിപണി ഉണര്‍ന്നതോടെ, വായ്പയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. ഒക്ടോബറില്‍ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വായ്പ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 17.95 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് വായ്പ വളര്‍ച്ചയില്‍ ഉണ്ടായത്. വായ്പയുടെ വര്‍ധിച്ച തോതിലുള്ള ആവശ്യകത കണക്കിലെടുത്ത് ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിവിധ ബാങ്കുകള്‍. പല ബാങ്കുകള്‍ക്കും പണലഭ്യത ഒരു പ്രശ്‌നമാണ്.

ഇതിന് പല വഴികളും ബാങ്കുകള്‍ തേടുന്നുണ്ട്. നിക്ഷേപ നിരക്ക് വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് ഇതില്‍ മുഖ്യം. ഇപ്പോള്‍ കാനറ ബാങ്ക് ആളുകളെ കൊണ്ട് സ്ഥിരനിക്ഷേപം എടുപ്പിക്കുന്നതിന് സ്വീകരിച്ച മാര്‍ഗമാണ് വൈറലാകുന്നത്.

മുംബൈയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നുള്ളതാണ് ദൃശ്യം. മെഗാഫോണിലൂടെ കാനറ ബാങ്കിന്റെ നിക്ഷേപപദ്ധതികള്‍ വിശദീകരിച്ച് തെരുവിലൂടെ ഉദ്യോഗസ്ഥന്‍ നടന്നുനീങ്ങുന്നതാണ് ദൃശ്യത്തിന്റെ ഉള്ളടക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com