മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എംഎൽഎയും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ കലംനുരിയിൽ ഇന്ന് വൈകീട്ടാണ് ആദിത്യ താക്കറെ യാത്രയ്ക്കൊപ്പം ചേർന്നത്. അംബദാസ് ദൻവെ, സച്ചിൻ അഹിർ എന്നീ നേതാക്കളും അദ്ദേഹത്തിന്റെ കൂടെ യാത്രയിൽ ചേർന്നു.
'ഭാരത് ജോഡോ യാത്രയിൽ രാഷ്ട്രീയമില്ല. ഇന്ത്യ എന്ന ആശയമാണ് അതിന്റെ കാതൽ. ഊർജസ്വലമായ ജനാധിപത്യത്തിന്റെ സംരക്ഷണമാണ് ഈ യാത്രയുടെ വികാരം'- ആദിത്യ താക്കറെ പ്രതികരിച്ചു.
എൻസിപി നേതാവ് സുപ്രിയ സുലെ കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു. ശരദ് പവാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കുചേരുമെന്ന് സൂചനകളുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ