കൗമാര പ്രണയത്തെ കുറ്റകരമാക്കാനല്ല പോക്‌സോ; 17കാരിയെ വിവാഹം ചെയ്തയാള്‍ക്കു ജാമ്യം നല്‍കി ഹൈക്കോടതി

കൗമാരക്കാരിലെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കല്‍ അല്ല പോക്‌സോ നിയമം ലക്ഷ്യമിടുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കൗമാരക്കാരിലെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കല്‍ അല്ല പോക്‌സോ നിയമം ലക്ഷ്യമിടുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍നിന്നു രക്ഷിക്കുകയാണ് നിയമത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ജസ്മീത് സിങ്ങിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.

പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്കു ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതില്‍നിന്നു സംരക്ഷണം നല്‍കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. കൗമാരക്കാരിലെ പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കുക അതിന്റെ ലക്ഷ്യമേയല്ല. എന്നാല്‍ ഇത് വസ്തുതകളും സാഹചര്യവും നോക്കി വേണം വിലയിരുത്താന്‍. ലൈംഗിക അതിക്രമത്തിന് ഇരയാവുന്ന പെണ്‍കുട്ടി ഉഭയസമ്മതത്തോടെയുള്ള ബന്ധമെന്ന് പറയാന്‍ നിര്‍ബന്ധിതമാവുന്ന കേസുകളും ഉണ്ടാവാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പോക്‌സോ കേസില്‍ അറസ്റ്റിലായ ആള്‍ക്കു ജാമ്യം നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പതിനേഴു വയസ്സുള്ള പെണ്‍കുട്ടി യുവാവിനെ സ്വമേധയാ വിവാഹം കഴിക്കുകയായിരുന്നെന്ന് കോടതിയെ അറിയിച്ചു. ഇയാള്‍ക്കൊപ്പം തന്നെ കഴിയാനാണ് താത്പര്യമെന്നും പെണ്‍കുട്ടി അറിയിച്ചു.

പെണ്‍കുട്ടി ഹര്‍ജിക്കാരന്റെ വീട്ടിലെത്തി തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നെന്ന് കോടതി പറഞ്ഞു. അവര്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നെന്നു വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഇത്തരം ബന്ധങ്ങളെ കുറ്റകരമാക്കുക പോക്‌സോ നിയമത്തിന്റെ ലക്ഷ്യമല്ലെന്ന് കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com