കുഞ്ഞുങ്ങള്‍ക്കും പ്രമേഹരോഗികള്‍ക്കും പ്രത്യേക ഭക്ഷണം; പുതിയ മെനുവുമായി റെയില്‍വേ

പ്രമേഹരോഗികൾ, കുഞ്ഞുങ്ങൾ, ആരോഗ്യ പ്രേമികൾ എന്നിവർക്ക് തീവണ്ടികളിൽ പ്രത്യേക ഭക്ഷണമെനു വരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: പ്രമേഹരോഗികൾ, കുഞ്ഞുങ്ങൾ, ആരോഗ്യ പ്രേമികൾ എന്നിവർക്ക് തീവണ്ടികളിൽ പ്രത്യേക ഭക്ഷണമെനു വരുന്നു. തീവണ്ടികളിലെ യാത്രക്കാർക്ക് തിരഞ്ഞെടുക്കാനായി കൂടുതൽ വൈവിധ്യമാർന്ന ഭക്ഷണം അവതരിപ്പിക്കുകയും കാറ്ററിങ് സേവനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ഇന്ത്യൻ റെയിൽവേ.  

മെനു യാത്രക്കാരുടെ ഇഷ്ടാനുസൃതമാക്കാനുള്ള ചുമതല ഐആർസിടിസിക്ക് നൽകും. പ്രാദേശികവും അതതുകാലത്തും ലഭ്യമായ ഭക്ഷണപദാർഥങ്ങൾ, പലഹാരങ്ങൾ, ഉത്സവവേളകളിലെ ഭക്ഷണങ്ങൾ എന്നിവയും ലഭ്യമാക്കും. പ്രമേഹരോഗികൾ, കുഞ്ഞുങ്ങൾ, ആരോഗ്യ പ്രേമികൾ എന്നിവർക്കായി പ്രത്യേകം ഭക്ഷണങ്ങളുമുണ്ടാകും.

തീവണ്ടികളിൽ തുകയ്ക്കനുസരിച്ചുള്ള മെനു ഐആർസിടിസി തന്നെയാവും നിശ്ചയിക്കും. നിലവിൽ റെയിൽവേ ബോർഡിന്റെ അംഗീകാരമുള്ള മെനു മാത്രമാണ് ഐആർസിടിസി നൽകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com