ജെസിബി സാഹിത്യ പുരസ്കാരം പ്രൊഫ. ഖാലിദ് ജാവേദിന്

25 ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് ജെസിബി പുരസ്‌കാരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെസിബി പുരസ്‌കാരം പ്രസിദ്ധ ഉറുദു എഴുത്തുകാരന്‍ പ്രൊഫ. ഖാലിദ് ജാവേദിന്. നിമത് ഖാനാ (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് ബഹുമതി. ബാരണ്‍ ഫാറൂഖിയാണ് നോവൽ ഉറുദുവില്‍ നിന്ന് ഇം​ഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. പുരസ്കാര തുകയുടെ ഒരു ഭാ​ഗം വിവർത്തകനും ലഭിക്കും. 

25 ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് ജെസിബി പുരസ്‌കാരം. വിവര്‍ത്തകനായ ബാരണ്‍ ഫാറൂഖിക്ക് പത്തു ലക്ഷം രൂപയുടെ സമ്മാനം ലഭിക്കും. ഇടത്തരം മുസ്‌ലിം കൂട്ടുകുടുംബത്തിലെ അര നൂറ്റാണ്ടു കാലത്തെ ജീവിത യാത്രയുടെ കഥയാണ് 'പാരഡൈസ് ഓഫ് ഫുഡ്' പറയുന്നത്.

ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ഗീതാഞ്ജലി ശ്രീയുടെ ടോം ഓഫ് സാന്‍ഡ്, ഷീല ടോമിയുടെ മലയാളം നോവല്‍ വല്ലി (ഇം​ഗ്ലീഷ് പരിഭാഷ: ജയശ്രീ കളത്തില്‍) എന്നിവയും ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com