കാല്‍നടയായി കേദാര്‍നാഥില്‍ ഈ വര്‍ഷം എത്തിയത് 17. 6ലക്ഷം പേര്‍; ചാര്‍ധാം യാത്രയില്‍ 60 കോടി വരുമാനം

2019ലെ ചാര്‍ധാം തീര്‍ഥാടനവേളയില്‍ ലഭിച്ചതിനെക്കാള്‍ 16 കോടിയാണ് അധികമായി ലഭിച്ചത്.
കേദാര്‍നാഥ് ക്ഷേത്രം
കേദാര്‍നാഥ് ക്ഷേത്രം

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളില്‍ ഇത്തവണ സംഭാവനയായി ലഭിച്ചത് 60 കോടി രൂപ. 2019ലെ ചാര്‍ധാം തീര്‍ഥാടനവേളയില്‍ ലഭിച്ചതിനെക്കാള്‍ 16 കോടിയാണ് അധികമായി ലഭിച്ചത്.

സംഭാവനകള്‍ എട്ട് സംസ്‌കൃത കോളജുകളിലെയും സര്‍വകലാശാലകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാക്കാനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും 22 ധര്‍മ്മശാലകളുടെ പരിപാലനനത്തിനുമായി ഉപയോഗിക്കുമെന്ന് ബദരി കേദാര്‍ ടെപിംള്‍ കമ്മറ്റി ചെയര്‍മാന്‍ അജേന്ദ്ര അജയ് പറഞ്ഞു. മണ്ഡല്‍, ദേവപ്രയാഗ്, ജോഷിമഠ് തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ തങ്ങള്‍ക്ക് എട്ട് സംസ്‌കൃത കോളേജുകളും സര്‍വകലാശാലകളും ഉണ്ട്. അവിടെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യങ്ങളുമാണ് നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഈ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മിറ്റിയുടെ കീഴിലുള്ള 22 ധര്‍മ്മശാലകളില്‍ കുറഞ്ഞ നിരക്കിലാണ് ഭക്തര്‍ക്ക് മുറികള്‍ നല്‍കുന്നത്. കൂടുത്ല്‍ ക്രമീകരണത്തിനായി  ഫണ്ട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2020- 21 വര്‍ഷങ്ങളില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ചാര്‍ ധാം യാത്ര വെട്ടിക്കുറച്ചതിനാല്‍, രണ്ട് വര്‍ഷങ്ങളിലും ലഭിച്ച സംഭാവനകള്‍ 12 കോടി മുതല്‍ 13 കോടി രൂപ വരെയാണ്. 2019ല്‍ കേദാര്‍നാഥില്‍ 10 ലക്ഷം സന്ദര്‍ശകര്‍ കാല്‍നടയായി എത്തിയെങ്കില്‍ 2022ല്‍ ഇത് 15.6 ലക്ഷമായി ഉയര്‍ന്നു. 2019ല്‍ മൊത്തം തീര്‍ഥാടകരുടെ എണ്ണം 12.4 ലക്ഷവും 2022ല്‍ ഇത് 17.6 ലക്ഷവുമാണ്.

ചാര്‍ ധാം യാത്രയ്ക്ക് വന്‍തോതില്‍  ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ ശൈത്യകാല ആത്മീയ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ ഇവിടെ ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com