ദലിത് സ്ത്രീ വെള്ളം കുടിച്ചു, ടാങ്ക് വറ്റിച്ച് രോഷം; ഗോമൂത്രം തളിച്ച് 'പരിശുദ്ധമാക്കി', വിവാദം

കര്‍ണാടകയില്‍ ടാപ്പില്‍ നിന്ന് ദലിത് സ്ത്രീ വെള്ളം കുടിച്ചതിന്റെ പേരില്‍ ടാങ്ക് വറ്റിച്ച് ഗോമൂത്രം തളിച്ച് 'പരിശുദ്ധമാക്കിയ' മേല്‍ജാതിക്കാരുടെ നടപടി വിവാദത്തില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ ടാപ്പില്‍ നിന്ന് ദലിത് സ്ത്രീ വെള്ളം കുടിച്ചതിന്റെ പേരില്‍ ടാങ്ക് വറ്റിച്ച് ഗോമൂത്രം തളിച്ച് 'പരിശുദ്ധമാക്കിയ' മേല്‍ജാതിക്കാരുടെ നടപടി വിവാദത്തില്‍. കല്യാണത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മേല്‍ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്തെ വാട്ടര്‍ ടാങ്കില്‍ നിന്ന് സ്ത്രീ വെള്ളം കുടിച്ചത്.

നവംബര്‍ 18ന് ചാമരാജനഗര്‍ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. കല്യാണത്തില്‍ പങ്കെടുക്കുന്നതിനാണ് സ്ത്രീ അവിടെ എത്തിയത്. ദാഹിച്ചപ്പോള്‍ ടാപ്പ് തുറന്ന് വെള്ളം കുടിച്ചതാണ് മേല്‍ജാതിക്കാരുടെ രോഷത്തിന് കാരണം. ടാങ്കിലെ വെള്ളം മുഴുവന്‍ വറ്റിച്ച ശേഷം ഗോമൂത്രം തളിച്ച് 'പരിശുദ്ധമാക്കുകയായിരുന്നു' എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം വിവാദമായതോടെ, സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. തുടര്‍ന്ന് സ്ത്രീയോട് വിവേചനം കാണിച്ചതിന് കേസെടുത്ത് അന്വേഷിക്കുമെന്ന് തഹസീല്‍ദാര്‍ ബസവരാജ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com