2200 വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്ര അവശേഷിപ്പുകള്‍, അരിട്ടപ്പട്ടി തമിഴ്‌നാട്ടിലെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രം- വീഡിയോ 

മധുരയിലെ അരിട്ടപ്പട്ടി, മീനാക്ഷിപുരം ഗ്രാമങ്ങളെ തമിഴ്‌നാട്ടിലെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു
അരിട്ടപ്പട്ടി
അരിട്ടപ്പട്ടി

ചെന്നൈ: മധുരയിലെ അരിട്ടപ്പട്ടി, മീനാക്ഷിപുരം ഗ്രാമങ്ങളെ തമിഴ്‌നാട്ടിലെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. അപൂര്‍വ്വയിനം ജീവികളും രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്ര അവശേഷിപ്പുകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഇവയുടെ സംരക്ഷണം കണക്കിലെടുത്താണ് ഈ ഗ്രാമങ്ങളെ തമിഴ്‌നാട് സര്‍ക്കാര്‍ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്.

അരിട്ടപ്പട്ടി, മീനാക്ഷിപുരം ഗ്രാമങ്ങളിലായി 193.2 ഹെക്ടര്‍ ഭൂമിയാണ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചത്. ഇവിടെയുള്ള ചില കുന്നിന്‍പ്രദേശങ്ങള്‍ ചരിത്ര അവശേഷിപ്പുകളുടെയും ജൈവ വൈവിധ്യത്തിന്റെയും കലവറയാണ്. 250 ഇനം പക്ഷികളുടെ ആവാസകേന്ദ്രമാണിത്. 

കുന്നുകള്‍ക്ക് ചുറ്റുമുള്ള 72 തടാകങ്ങളാണ് പ്രദേശത്തിന് പച്ചപ്പ് നല്‍കുന്നത്. മഹാശില കാലത്തെ ശേഷിപ്പുകളില്‍ തമിഴ്- ബ്രഹ്മി ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പാറയില്‍ കൊത്തിയ ക്ഷേത്രങ്ങള്‍ക്ക് 2200 വര്‍ഷത്തിന്റെ പഴക്കമാണ് കണക്കാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com