ബി ടെക്, ബി സി എ പാസായവർക്ക് ബി എഡ് പ്രവേശനം; യു പി സ്കൂൾ അധ്യാപകരാകാം 

ബി ടെക്, ബി സി എ കോഴ്‌സുകൾ 55 ശതമാനം മാർക്കോടെ പാസായവർക്ക് യു പി സ്കൂൾ അധ്യാപകരാകാൻ അവസരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബി ടെക്, ബി സി എ തുടങ്ങിയ കോഴ്‌സുകൾ 55 ശതമാനം മാർക്കോടെ പാസായവർക്ക് യു പി സ്കൂൾ അധ്യാപകരാകാൻ ഇനി അവസരം. ബി എഡും കെ-ടെറ്റും നേടിയാൽ ഇവർക്ക് യു പി വിദ്യാർത്ഥികളെ പഠിപ്പിക്കാം. 

ഗണിതം, സയൻസ് എന്നിവ പ്രത്യേകമായി പഠിച്ച് ബി ടെക്, ബി സി എ കോഴ്‌സുകൾ പാസായവർക്ക് പുതിയ ഉത്തരവിലൂടെ ബി എഡ് പ്രവേശനം ലഭിക്കും. മുമ്പ് പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സിനുമാത്രമേ പ്രവേശനം ഇവർക്ക് നേടാനാകുമായിരുന്നുള്ളൂ. 

ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ ഇ ആർ ഭേദഗതി ചെയ്യുകയും കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിൽ മാറ്റം വരുത്തുകയും ചെയ്യും. നിലവിൽ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ബി എഡ് കഴിഞ്ഞ് അധ്യാപകനിയമനം നേടിയവർക്ക് അംഗീകാരം കിട്ടാനും പുതിയ ഉത്തരവ് സഹായിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com