"ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്"; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബാബ രാംദേവ് 

യോഗ സയന്‍സ് ക്യാമ്പില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ്
ബാബാ രാംദേവ്/ഫയല്‍
ബാബാ രാംദേവ്/ഫയല്‍

മുംബൈ: വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്ന വിവാദപരാമർശവുമായി യോഗ ഗുരു ബാബ രാംദേവ്. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി സംഘടിപ്പിച്ച യോഗ സയന്‍സ് ക്യാമ്പില്‍ സംസാരിക്കവെയാണ് രാംദേവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസ് പരിപാടിയിൽ അതിഥിയായിരുന്നു. 

"സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്, അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്", രാംദേവ് പറഞ്ഞു. ക്യാമ്പിനൊപ്പം സ്ത്രീകളുടെ പ്രത്യേകയോഗവും സംഘടിപ്പിച്ചിരുന്നു.

സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മുമ്പ് അമൃതയുടെ ആരോഗ്യകരമായ ജീവിതശൈലിയെയും രാം​ദേവ് പ്രശംസിച്ചു. "എപ്പോഴും ചെറുപ്പമായിരിക്കാന്‍ ഇവര്‍ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട്. ഇനി ഒരു നൂറ് കൊല്ലത്തേക്ക് ഇവര്‍ ഇങ്ങനെ തന്നെയായിരിക്കുമെന്നാണ് എന്റെ വിശ്വാസം. കൃത്യതയോടെയുള്ള ഭക്ഷണം, എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കാനുള്ള ശ്രമം,എപ്പോഴും ഒരു ശിശുവിന്റെ മുഖത്ത് കാണുന്നതുപോലെയുള്ള പുഞ്ചിരി  മുഖത്തുണ്ടായിരിക്കം", രാംദേവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com