ദൈര്‍ഘ്യമേറിയ ദൗത്യം; 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 കുതിച്ചുയരും, കൗണ്ട്ഡൗണ്‍ ആരംഭിച്ചു

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ഇന്നു കുതിച്ചുയരും
ചിത്രം: ഐഎസ്ആര്‍ഒ
ചിത്രം: ഐഎസ്ആര്‍ഒ

ചെന്നൈ: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ഇന്നു കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.56നുള്ള വിക്ഷേപണത്തിനു മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു.

ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷം ഓഷ്യന്‍സാറ്റ് വേര്‍പെടും. 

ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം6 (ഇഒഎസ്-6). ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്‌സല്‍ വികസിപ്പിച്ചെടുത്ത 'ആനന്ദ്' എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്‌പേസിന്റെ 'തൈബോള്‍ട്ട്' (2 ഉപഗ്രഹങ്ങള്‍), യുഎസിലെ ആസ്‌ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങള്‍ എന്നിവയും ഇന്നു ഭ്രമണപഥത്തിലെത്തിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com