ഗുജറാത്തിൽ ഏഴാം തവണയും ബിജെപി തന്നെ; ആം ആദ്മിക്ക് രണ്ട് സീറ്റ്; സർവേ ഫലം

182 അംഗ നിയമസഭയിൽ ബിജെപി 135– 143 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് പ്രവചനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് സർവേ ഫലം. എബിപി ന്യൂസ്– സി വോട്ടർ നടത്തിയ സർവേയിലാണ് ബിജെപി ഏഴാം തവണയും അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നത്. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ്. 1995 മുതൽ തുടർച്ചയായി ബിജെപിയാണ് അധികാരത്തിൽ വരുന്നത്. 

182 അംഗ നിയമസഭയിൽ ബിജെപി 135– 143 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് പ്രവചനം. 36–44 സീറ്റാണ് കോൺഗ്രസ് നേടുക. ആംആദ്മി പാർട്ടി രണ്ട് സീറ്റ് നേടുമെന്നും വോട്ടുവിഹിതം വർധിപ്പിക്കുമെന്നും സർവേയിൽ പറയുന്നു.

ബിജെപിക്കും കോൺഗ്രസിനും വോട്ട് വിഹിതം കുറയും. 46.8ശതമാനം വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ൽ 44.4 ശതമാനമായിരുന്നു. 

ഹിമാചൽ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവേയിൽ പറയുന്നു. 37 - 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. കോൺഗ്രസിന് 21 - 29 സീറ്റുകൾ വരെയാണ് സർവേയിൽ പ്രവചിക്കുന്നത്. 

അധികാരത്തിലെത്തുമെങ്കിലും ബിജെപിക്ക് വോട്ട് വിഹിതം കുറയുമെന്ന് സർവേയിൽ പറയുന്നു. 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോൺഗ്രസിന് 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നും സർവേ പ്രവചിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com