ട്രെയിന്‍ യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍

ഒരേ കമ്പാര്‍ട്ടുമെന്റിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. മന്ദര്‍ പ്രമോദ് ഗുരവ് എന്നയാളാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇയാളെ പതിനാല് ദിവസത്തെ ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മണ്ഡലമായ സോളാപൂര്‍ സ്വദേശിയാണ് പിടിയിലായ മന്ദര്‍ പ്രമോദ് ഗുരവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ മുംബൈയിലേക്ക് വരുന്നതിനിടെയാണ് ട്രെയിനില്‍വച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയത്.

ഒരേകമ്പാര്‍ട്ടുമെന്റിലായിരുന്നു ഷിന്‍ഡെയും പ്രതിയും സഞ്ചരിച്ചിരുന്നത്. ഷിന്‍ഡെ ശുചിമുറിയില്‍ പോയ സമയത്ത് ഫോണ്‍ സീറ്റില്‍ വച്ചിരുന്നു. ഈ അവസരം മുതലെടുത്ത് പ്രതി മൊബൈല്‍ മോഷ്ടിക്കുകയായിരുന്നു. സുശീല്‍ കുമാറിന്റെ മകള്‍ റെയില്‍വേ പൊലീസിനെ അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com