കൊത്താന്‍ വന്ന കോഴിയെ കല്ലെറിഞ്ഞ് തുരത്താന്‍ ശ്രമം; യുവതിക്ക് സംഭവിച്ചത് - വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
യുവതിയെ ആട്ടിന്‍കൂട്ടം ആക്രമിക്കുന്ന ദൃശ്യം
യുവതിയെ ആട്ടിന്‍കൂട്ടം ആക്രമിക്കുന്ന ദൃശ്യം

മൃഗങ്ങളെ കാണുമ്പോള്‍ രസത്തിന് ഒന്ന് ഉപദ്രവിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത ചിലര്‍ ഉണ്ട്. ഇവിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച കോഴിയെ കല്ലെറിഞ്ഞ് തുരത്താന്‍ ശ്രമിച്ച യുവതിയെ കോഴിയും ആടുകളും ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച കോഴിയെയാണ് കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചത്. കോഴി പിന്നാലെ നടന്ന് ആക്രമിക്കാന്‍ തുടങ്ങി. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു മുട്ടനാട് യുവതിയെ ആക്രമിച്ചത്. 

യുവതിയെ പിന്നില്‍ നിന്നാണ് മുട്ടനാട് ആക്രമിച്ചത്. എഴുന്നേറ്റ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുട്ടനാട് വീണ്ടും ആക്രമിച്ചു. അതിനിടെ മുട്ടനാടിനൊപ്പം ഉണ്ടായിരുന്ന മറ്റു ആടുകളും ആക്രമിക്കാന്‍ മുതിര്‍ന്നതോടെ യുവതി ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com