സ്യൂട്ട്‌കേസില്‍ നഗ്നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം; കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ നഗ്നമായ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ നഗ്‌നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ കഴുത്ത്് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്‍എച്ച് 48ല്‍ ഇഫ്കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ നഗ്നമായ മൃതദേഹം സ്യൂട്ട്‌കേസിലാക്കി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

യുവതിയുടെ ഇടുപ്പില്‍ പൊള്ളലേറ്റതായി സംശയിക്കുന്ന ചില പാടുകള്‍ കണ്ടെത്തിയെന്നും  ജനനേന്ദ്രിയത്തില്‍ മുറിവേറ്റപാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ ബോര്‍ഡ് അംഗം പറഞ്ഞു. ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡരകില്‍ വലിയ സ്യൂട്ട്‌കേസ് കണ്ട വിവരം ഓട്ടോ ഡ്രൈവര്‍  പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചതാണൊണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com