ദീപാവലിക്കു ഹലാല്‍ വേണ്ട; കര്‍ണാടകയില്‍ ഹിന്ദു സംഘടനകളുടെ കാംപയ്ന്‍

ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ മതം സാമ്പത്തിക രംഗത്ത് കടന്നുകയറുകയാണെന്ന് സംഘടനകള്‍
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററുകളിലൊന്ന്/ട്വിറ്റര്‍
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററുകളിലൊന്ന്/ട്വിറ്റര്‍

ബംഗളൂരു: ദീപാവലിക്കു ഹലാല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഹിന്ദു സംഘടനകളുടെ കാംപയ്ന്‍. വിവിധ ഹിന്ദു സംഘടനകള്‍ വീടു വീടാന്തരം കയറിയാണ് കാംപയ്ന്‍ സംഘടിപ്പിക്കുന്നത്. ഹലാല്‍, ജിഹാദ് ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും സംഘടനകള്‍ പറയുന്നു.

ഹിന്ദു ജന ജാഗ്രതി സമിതി, ശ്രീരാമ സേന, രാഷ്ട്ര രക്ഷണ പട, വിശ്വഹിന്ദു സനാതന പരിഷത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കാംപയ്ന്‍ നടക്കുന്നത്. ജയനഗര്‍, ബസവനഗുഡി നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടക്കുന്നതെന്ന് സംഘടനകള്‍ അറിയിച്ചു.

ഓട്ടോറിക്ഷകളില്‍ മൈക്ക് കെട്ടിവച്ച് പലയിടത്തും പ്രചാരണം നടക്കുന്നുണ്ട്. ഉത്പന്നങ്ങള്‍ക്കു ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് എതിരെയും പ്രക്ഷോഭം നടത്തുമെന്ന് സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ മതം സാമ്പത്തിക രംഗത്ത് കടന്നുകയറുകയാണെന്ന് സംഘടനകള്‍ പറയുന്നു. 

ദീപാവലി ഉത്സവ സീസണ്‍ കഴിയും വരെ പ്രചാരണം തുടരുമെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com