'മാസ്‌ക് ഇല്ലാതെ ദീപാവലി ആഘോഷിക്കാം'; ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി സര്‍ക്കാര്‍ 

പുതിയ വൈറസ് വകഭേദം പടരുമെന്ന ആശങ്കങ്ങള്‍ക്കിടെ, പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കുമെന്ന ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പുതിയ വൈറസ് വകഭേദം പടരുമെന്ന ആശങ്കങ്ങള്‍ക്കിടെ, പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കുമെന്ന ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു.  തിരക്കുള്ള സ്ഥലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന ഉപദേശത്തോട് കൂടിയാണ് നടപടി.

പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ജനം മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന ഉത്തരവിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന വ്യവസ്ഥ നീട്ടേണ്ട എന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. 

ഡല്‍ഹിയില്‍ പുതുതായി 107 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com