റായ്പൂര്‍: 'ഗൗരി-ഗൗര' പൂജയുടെ ഭാഗമായി ചാട്ടവാറയടിയേറ്റു വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ഭൂപേഷ് ബാഗേലിന്റെ കൈത്തണ്ടയിലാണ് ചടങ്ങിനിടെ ഒരാള്‍ ചാട്ടവാറുകൊണ്ട് ആഞ്ഞടിക്കുന്നത്. നാലഞ്ചു തവണ അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാനത്തിന്റെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നതിനാണ് മുഖ്യമന്ത്രി എല്ലാ വര്‍ഷവും ഈ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു
ഗ്രാമത്തിന് ഐശ്വര്യവും സമ്പത്തും ഭാഗ്യവും കൊണ്ടുവരാനാണ് ഇത്തരം ആചാരങ്ങളെന്നാണ് ഗ്രാമവാസികളുടേയും വിശ്വാസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ