കോടതിക്കുള്ളില്‍ വനിതാ അഭിഭാഷകര്‍ മുടി 'അറേഞ്ച്' ചെയ്യരുത്; രജിസ്ട്രാറുടെ ഉത്തരവ് വിവാദത്തില്‍

വനിതാ അഭിഭാഷകർ തലമുടി ക്രമീകരിക്കുന്നത് കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 
പൂനെ: തുറന്ന കോടതിയിൽ വെച്ച് മുടി 'അറേഞ്ച്' ചെയ്യരുതെന്ന് വനിതാ അഭിഭാഷകരോട് നിർദേശിച്ച് രജിസ്ട്രാറുടെ ഉത്തരവ്. പൂനെ ജില്ലാ കോടതി രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്. 

വനിതാ അഭിഭാഷകർ തലമുടി ക്രമീകരിക്കുന്നത് കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. ‌‌‌കോടതിക്ക് പുറത്ത് ഇത് സംബന്ധിച്ച നോട്ടീസ് ഒട്ടിച്ചു. ഇതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന് കഴിഞ്ഞു. 

ഒക്ടോബർ 20നാണ് രജിസ്ട്രാർ നോട്ടീസ് പുറത്തിറക്കിയത്. നോട്ടീസിനെതിരെ അഭിഭാഷകരും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേർ രം​ഗത്തെത്തി. "പുരുഷ അഭിഭാഷകർ തുറന്ന കോടതിയിൽ വനിതാ അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതിൽ  ഒന്നും പറയുന്നില്ല. എന്നാൽ വനിതാ അഭിഭാഷകർ മുടി ക്രമീകരിക്കുന്നത് കോടതിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു എന്നാണ് ലൈവ് ലോ മാധ്യമപ്രവർത്തക നുപുർ തപ്‌ലി ട്വീറ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com