കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്: ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നതില്‍ കാലതാമസം വരുത്തി; തമിഴ്‌നാട് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് രാജ്യത്തിന്റെ എതിരാളികള്‍ ശ്രമിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി കുറ്റപ്പെടുത്തി. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തിയത്. മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാനും പൊലീസിന് കഴിഞ്ഞു.

അതേസമയം കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലു ദിവസം എടുത്തത് എന്തിനെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് രാജ്യത്തിന്റെ എതിരാളികള്‍ ശ്രമിക്കുന്നത്. അവര്‍ക്ക് നമ്മുടെ പുരോഗതി ഇഷ്ടമല്ല. രാജ്യത്ത് സമാധാനം പുലരുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഭീകരരെ ഉപയോഗിച്ച് അവര്‍ നിഴല്‍ യുദ്ധത്തിന് ശ്രമിക്കുന്നത്. 

പുല്‍വാമ ആക്രമണം ഉണ്ടായപ്പോള്‍, മിന്നല്‍ ആക്രമണത്തിലൂടെയാണ് രാജ്യം തിരിച്ചടി നല്‍കിയത്. ഗാല്‍വാന്‍ അതിക്രമത്തിലും ശക്തമായ പ്രതികരണമായിരുന്നു ഇന്ത്യയുടേത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതുപോലെയല്ല, ഇന്നത്തെ ഭാരതം. അതുകൊണ്ടുതന്നെ നേരിട്ട് ഏറ്റുമുട്ടാതെ, ഭീകരരെ ഉപയോഗിച്ച് രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. 

ഭീകര വിഷയം നേരിടാന്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ യോജിപ്പോടെ പ്രവര്‍ത്തിക്കണം. തീവ്രവാദികള്‍ ഒറ്റപ്പെട്ട് പ്രവര്‍ത്തിക്കില്ല. അവര്‍ വലിയ ശൃംഖലയുടെ ഭാഗമാണ്. കോയമ്പത്തൂര്‍ വളരെക്കാലമായി തീവ്രവാദ മൊഡ്യൂളുകള്‍ വിരിയിക്കുന്നതിന് പേരുകേട്ടതാണ്. നമ്മുടെ നിരീക്ഷണ സംവിധാനം പരാജയപ്പെട്ടോ എന്നും തമിഴ്‌നാട് ഗവര്‍ണര്‍ ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com