ഓടുന്ന കാറിന്റെ മുകളില്‍ നിന്ന് പടക്കം പൊട്ടിക്കല്‍; മൂന്ന് പേര്‍ അറസ്റ്റില്‍- വീഡിയോ 

ദീപാവലി ദിവസം ഡിക്കിയുടെ മുകളില്‍ വച്ച് പടക്കം പൊട്ടിച്ച് അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
കാറിന്റെ മുകളില്‍ നിന്ന് അപകടകരമായ രീതിയില്‍ പടക്കം പൊട്ടിക്കല്‍, എഎന്‍ഐ
കാറിന്റെ മുകളില്‍ നിന്ന് അപകടകരമായ രീതിയില്‍ പടക്കം പൊട്ടിക്കല്‍, എഎന്‍ഐ

ന്യൂഡല്‍ഹി: ദീപാവലി ദിവസം ഡിക്കിയുടെ മുകളില്‍ വച്ച് പടക്കം പൊട്ടിച്ച് അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ഗുരുഗ്രാമിലാണ് സംഭവം. റോഡില്‍ ഡിക്കിയുടെ മുകളില്‍ പ്രത്യേക സജ്ജീകരണം ഒരുക്കി പടക്കം പൊട്ടിച്ചാണ് അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചത്. ഡിക്കിയില്‍ നിന്ന് തുടര്‍ച്ചയായി പടക്കം പൊട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഡിഎല്‍എഫ് ഫെയ്‌സ് ത്രീ പൊലീസ് സ്റ്റേഷനാണ് നടപടി സ്വീകരിച്ചത്. ഡിഎല്‍എഫ് ഫെയ്‌സ് ത്രീ ഭാഗത്തേയ്ക്കാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു ബ്ലാക്ക് സെഡാന്‍ കാറാണ് അപകടകരമായ രീതിയില്‍ ഓടിച്ചത്. ദീപാവലിയോടനുബന്ധിച്ച് ഗുരുഗ്രാമില്‍ പടക്കം നിരോധിച്ചിരുന്നു. ഇത് ലംഘിച്ച് കൊണ്ടാണ് പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com