'പഞ്ചാബ് മോഡല്‍' പരീക്ഷണത്തിന് എഎപി; ജനങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാം, ഗുജറാത്തില്‍ ഏശുമോ?

ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു
ചിത്രം: എഎപി ട്വിറ്റര്‍ 
ചിത്രം: എഎപി ട്വിറ്റര്‍ 


ന്യൂല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കി എഎപി. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ പ്രചാരണത്തിന് തുടക്കം കുറിച്ചു. 

ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കെജരിവാള്‍ പറഞ്ഞു. വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായമയില്‍ നിന്നും അവര്‍ക്കൊരു മോചനം വേണം. വിജയ് രൂപാനിയെ കൊണ്ടുവന്നത് ജനങ്ങളോട് ചോദിച്ചിട്ടല്ലായെന്നും തീരുമാനം ഡല്‍ഹിയില്‍ നിന്നായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആംആദ്മിയില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുകയെന്നും പഞ്ചാബില്‍ നിന്നും ഇക്കാര്യം വ്യക്തമായാതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നമ്പറും എഎപി നല്‍കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴിയോ മെസ്സേജ് വഴിയോ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാം. ഏറ്റവുംകൂടുതല്‍ പേര്‍ നിര്‍ദേശിക്കുന്ന നേതാവിനെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും. 

നവംബര്‍ 3 അഞ്ച് മണിവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാം. നവംബര്‍ 4നാണ് എഎപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.നേരത്തെ, പഞ്ചാബിലും സമാന പ്രചാരണം എഎപി നടത്തിയിരുന്നു. വിജയമായ ഈ ക്യാമ്പയില്‍ അന്ന് ഭഗന്ത് മാനിന്റെ പേരാണ് ഉയര്‍ന്നുവന്നത്.  പഞ്ചാബില്‍ പയറ്റി ജയിച്ച തന്ത്രം ഗുജറാത്തിലും വിജയിക്കും എന്ന പ്രതീക്ഷയിലാണ് എഎപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com