88വയസ്സുകാരിയെ പുറത്താക്കി മകനും മരുമകളും ഫ്ളാറ്റ് കൈക്കലാക്കി; തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ് 

അവകാശം തെളിയിക്കുന്ന രേഖകളൊന്നും മകനു ഹാജരാക്കാനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മകനും മരുമകളും കൈക്കലാക്കിയ ഫ്ളാറ്റ് 88വയസ്സുകാരിയായ അമ്മയ്ക്ക് തിരികെ നൽകാൻ വിധിച്ച് ബോംബെ ഹൈക്കോടതി. 62വയസ്സുകാരൻ മകനും 60വയസ്സുകാരി ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഭർത്താവിന്റെ മരണശേഷം ഭാര്യയ്ക്കു ലഭിച്ച ഫ്ളാറ്റിൽ മക്കൾക്ക് അവകാശമില്ലെന്ന് പറഞ്ഞ കോടതി, അവകാശം തെളിയിക്കുന്ന രേഖകളൊന്നും മകനു ഹാജരാക്കാനായില്ലെന്നും വ്യക്തമാക്കി. 

ഭർത്താവ് വാങ്ങിയ ഫ്ളാറ്റ് അ​ദ്ദേഹത്തിന്റെ മരണശേഷം നോമിനേഷൻ രേഖകൾ പ്രകാരം വയോധികയുടെ പേരിലേക്ക് മാറ്റിയിരുന്നു. മകനും മരുമകളും നിരന്തരം ശല്യപ്പെടുത്തുകയും അമ്മയെ ഫ്ളാറ്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് നൽകിയ പരാതിയിൽ സീനിയർ സിറ്റിസൺസ് വെൽഫെയർ ട്രൈബ്യൂണൽ അമ്മയ്ക്ക് അനുകൂലമായി വിധിച്ചു. ഇതിനെതിരെയാണ് മകനും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com