യുക്രൈനില്‍ നിന്ന്‌ മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; സര്‍വകലാശാല മാറി പഠിക്കാം

ഒരേ സര്‍വകലാശാലയില്‍ തന്നെ കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാറാന്‍ അനുമതി. ഒരേ സര്‍വകലാശാലയില്‍ തന്നെ കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി. 

കോഴ്‌സ്, പരിശീലനം, ഇന്റേന്‍ഷിപ് എന്നിവ ഒരേ വിദേശ മെഡിക്കല്‍ സ്ഥാപനത്തില്‍ ചെയ്യണമെന്നും പരിശീലനത്തിന്റെയോ ഇന്റേന്‍ഷിപ്പിന്റെ ഒരു ഭാഗവും മറ്റ് സ്ഥാപനത്തില്‍ നിന്ന് ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു നേരത്തെയുള്ള നിര്‍ദേശം.  

യുക്രൈയിനില്‍ നിന്ന് മടങ്ങിയെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികളും താല്‍ക്കാലിക പരിഹാരമായി ഇന്ത്യന്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. യുക്രൈനില്‍ സര്‍വകലാശാലകള്‍ തുറന്നെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ പോകുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com