പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'വഴക്കിട്ടു'; പിഞ്ചുകുഞ്ഞുമായി പൊലീസുകാരനും ഭാര്യയും 12ാം നിലയില്‍ നിന്നും ചാടി; ആത്മഹത്യ

ആത്മഹത്യയ്ക്ക് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 

അഹമ്മദാബാദ്: പിഞ്ചുകുഞ്ഞുമായി പൊലീസുകാരനും ഭാര്യയും ഫ്‌ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അഹമ്മദാബാദിലെ വസ്ത്രാപൂര്‍ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ കുല്‍ദീപ് സിങ്ങ് യാദവ്, ഭാര്യ റിദ്ദി. മൂന്ന് വയസുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്.

കുല്‍ദീപ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഗോട്ടാ പ്രദേശത്തെ ഫ്‌ലാറ്റിലെ 12ാം നിലയിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ദമ്പതികള്‍ മകളോടൊപ്പം കെട്ടിടത്തില്‍ നിന്നും ചാടിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്നുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. റിദ്ദിയാണ് ആദ്യം ചാടിയതെന്നും പിന്നാലെ കുല്‍ദീപ് മകളെയും എടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നെന്ന് സമീപവാസികളിലൊരാള്‍ പറഞ്ഞു.

ദമ്പതികള്‍ തമ്മില്‍ വഴക്കിടല്‍ പതിവാണെന്നും അതേ ഫ്‌ലാറ്റില്‍ താമസിക്കുന്ന യാദവിന്റെ സഹോദരി അഭിപ്രായപ്പെട്ടതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com