എലിസബത്ത് രാജ്ഞിയുടെ നിര്യാണം; ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രം

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
എലിസബത്ത് രാജ്ഞി, ഫയല്‍/ എപി
എലിസബത്ത് രാജ്ഞി, ഫയല്‍/ എപി

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച ദേശീയപതാക താഴ്ത്തിക്കെട്ടും. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

ഇന്നലെയാണ് 96 വയസുള്ള എലിസബത്ത് രാജ്ഞി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ വര്‍ഷം മുതലാണ് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ രാജ്ഞിയെ അലട്ടാന്‍ തുടങ്ങിയത്. രാജ്ഞിയോടുള്ള ആദരസൂചകമായി ഞായറാഴ്ച രാജ്യമൊട്ടാകെ ദുഃഖാചരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്നേ ദിവസം ഔദ്യോഗികമായ വിനോദപരിപാടികള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com