വൈദ്യുതി നിലച്ചു;  കര്‍ണാടക സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ മൂന്ന് രോഗികള്‍ മരിച്ചു;  അന്വേഷണം

രണ്ട് മണിക്കൂറിലേറെ നേരം ആശുപത്രിയിലെ വൈദ്യുതി നിലച്ചതായി മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരിയിലെ വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രോഗികളാണ് മരിച്ചത്. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

രണ്ട് മണിക്കൂറിലേറെ നേരം ആശുപത്രിയിലെ വൈദ്യുതി നിലച്ചതായി മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം കര്‍ണാടക സര്‍ക്കാര്‍ നിഷേധിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ചേറ്റമ്മ, ഹുസൈന്‍, മനോജ് എന്നിവരാണ് മരിച്ചത്. രാവിലെയും രാത്രിയിലുമായി രണ്ട് മണിക്കൂറിലധികം നേരം ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് മനോജിന്റെ സഹോദരന്‍ അരോപിച്ചു. അതേസമയം പവര്‍കട്ട് മൂലമാണ് രോഗികള്‍ മരിച്ചതെന്ന ആരോപണം ബെല്ലാരി ജില്ലാ കമ്മീഷണറും നിഷേധിച്ചു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നേരത്തെയുള്ള ദൃശ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com