പാമ്പില്‍ നിന്ന് വിഷം വേര്‍തിരിച്ചെടുക്കുന്ന മനുഷ്യന്‍- വൈറല്‍ വീഡിയോ

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
പാമ്പില്‍ നിന്ന് വിഷം വേര്‍തിരിച്ചെടുക്കുന്ന ദൃശ്യം
പാമ്പില്‍ നിന്ന് വിഷം വേര്‍തിരിച്ചെടുക്കുന്ന ദൃശ്യം

പാമ്പ് ആക്രമിക്കുന്നതും കൊത്താന്‍ പോകുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ പാമ്പില്‍ നിന്ന് വിഷം വേര്‍തിരിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ അപൂര്‍വ്വമാണ്.

ഇപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇരുള ഗോത്ര വിഭാഗത്തില്‍പ്പെട്ടയാള്‍ പാമ്പില്‍ നിന്നും വിഷം ശേഖരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ചികിത്സാരംഗത്ത് ഉപയോഗിക്കുന്നതിന് വേണ്ടി പാമ്പില്‍ നിന്നും വിഷം ശേഖരിക്കുന്നതിനുള്ള പ്രത്യേകം അനുമതി ഈ വിഭാഗത്തില്‍ ചിലര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. 

കൈകൊണ്ട് അതിന്റെ കഴുത്തില്‍ പിടിച്ച് ഒരു പാത്രത്തിലേക്ക് അതിന്റെ വിഷം മാറ്റുന്നത് വീഡിയോയില്‍ കാണാം. പാമ്പിനെ വേദനിപ്പിക്കാതെ തന്നെയാണ്  ജോലി ചെയ്യുന്നത്. 

'ഇരുള ഗോത്രക്കാര്‍ മൂര്‍ഖന്‍, അണലി, വെള്ളി കെട്ടന്‍ തുടങ്ങിയ പാമ്പുകളില്‍ നിന്ന് വിഷം വേര്‍തിരിച്ചെടുക്കുന്നത് കൗതുകകരമാണ്. അവയ്ക്ക് ദോഷമില്ലാതെയാണ് വിഷം വേര്‍തിരിച്ചെടുക്കുന്നത്. ആന്റി സ്‌നേക്ക് വെനം നിര്‍മ്മിക്കുന്നതിനായി ഫാര്‍മ കമ്പനികള്‍ക്ക് ആ വിഷം വില്‍ക്കുന്നു. 1978 ല്‍ ആരംഭിച്ച ഇരുള സ്‌നേക്ക് ക്യാച്ചേഴ്‌സ് സൊസൈറ്റിയില്‍ 300 അംഗങ്ങളുണ്ട്' - വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു കുറിച്ച ട്വീറ്റിലെ വരികളാണിവ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com