തരൂര്‍ പ്രവര്‍ത്തക സമിതിയിലേക്ക്; സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാവും; റിപ്പോര്‍ട്ട് 

സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിപദം കൈമാറണമെന്ന നിര്‍ദേശം ഇന്നലെ രാഹുലും മുന്നോട്ടുവച്ചു
ശശി തരൂര്‍/എക്‌സ്പ്രസ്‌
ശശി തരൂര്‍/എക്‌സ്പ്രസ്‌

തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്കു മത്സരിച്ചു പരാജയപ്പെട്ടാലും പാര്‍ട്ടിയുടെ ഉന്നത ഘടകമായ പ്രവര്‍ത്തക സമിതിയില്‍ അംഗമാവുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി തരൂര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തരൂര്‍ കോണ്‍ഗ്രസ് വിട്ടാല്‍ ഉണ്ടാവുന്ന ക്ഷീണത്തെക്കുറിച്ച് നേതൃത്വത്തിനു നല്ല ധാരണയുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ജി 23ന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണ് തരൂര്‍ പുലര്‍ത്തുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തക സമിതി അംഗമാക്കുന്നതോടെ തരൂരിനെ തൃപ്തിപ്പെടുത്താനാവുമെന്നാണ് നേതൃത്വം കരുതുന്നത്.

പാര്‍ട്ടി പ്രസിഡന്റ് പദവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോവാനുള്ള അശോക് ഗെലോട്ടിന്റെ നീക്കത്തിന് സോണിയയും രാഹുലും തടയിട്ടതായാണ് സൂചന. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം സോണിയ ഗെലോട്ടിനെ അറിയിച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിപദം കൈമാറണമെന്ന നിര്‍ദേശം ഇന്നലെ രാഹുലും മുന്നോട്ടുവച്ചു. ഗെലോട്ട് അര്‍ധമനസ്സോടെയാണ് ഇതിനു സമ്മതിച്ചെന്നാണ് സൂചനകള്‍.

ഇരുപദവികളും ഒരുമിച്ചു കൈകാര്യം ചെയ്യാന്‍ തനിക്കാവുമെന്ന വാദമാണ് രാഹുലിനു മുമ്പാകെ ഗെലോട്ട് മുന്നോട്ടുവച്ചത്. എന്നാല്‍ രാഹുല്‍ ഇതിനോടു യോജിച്ചില്ല. നേരത്തെ പ്രിയങ്കയും ഗെലോട്ടിന്റെ നിര്‍ദേശത്തെ എതിര്‍ത്തതായി ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com