ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അപ്രതീക്ഷിത സ്ഥാനാർഥി; അധ്യക്ഷനാകാൻ മല്ലികാർജുൻ ഖാർ​ഗെയും; ഇന്ന് ഉച്ചയ്ക്ക് 12ന് പത്രിക നൽകും

മുകുൾ വാസ്നിക്കിന്റെ പേരും പരിഗണനയിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുകുൾ വാസ്നിക്കിന്റെ സ്ഥാനാർഥിത്വത്തിൽ സമവായമായില്ല

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർ​ഗെയും. ഹൈക്കമാൻഡ് പിന്തുണ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർ​ഗെയ്ക്കുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഖാർ​ഗെ ഇന്ന് ഉച്ചയ്ക്ക് 12ന് പത്രിക സമർപ്പിക്കും. ശശി തരൂരിനും ദ്വിഗ് വിജയ് സിങിനും പുറമേ മൂന്നാം സ്ഥാനാർഥിയായി ഖർഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് അണിചേരും. 

മുകുൾ വാസ്നിക്കിന്റെ പേരും പരിഗണനയിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുകൾ വാസ്നിക്കിന്റെ സ്ഥാനാർഥിത്വത്തിൽ സമവായമായില്ല. പിന്നാലെയാണ് ഖാർ​ഗെയുടെ പേര് പരി​ഗണനയ്ക്ക് വന്നത്. ഇക്കാര്യത്തെ കുറിച്ച് ​ഖാർഗെയോട് ഹൈക്കമാൻഡ് സംസാരിച്ചു. 

ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടയിലാണ് മല്ലികാർജുൻ ​ഖാർഗെയോടും ഹൈക്കമാൻഡ് സംസാരിച്ചത്. 

അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ദ്വിഗ് വിജയ് സിങും ശശി തരൂരും ഇന്ന് എഐസിസി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് മൂന്ന് മണിവരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com