മൂന്ന് മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി; പ്രഖ്യാപനവുമായി യോഗി

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയായി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റയുടന്‍ യോഗി പ്രഖ്യാപിച്ചിരുന്നു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം

ലഖ്‌നൗ: അടുത്ത 100 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം വ്യക്തമാക്കി എല്ലാ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി യോഗി വ്യക്തമാക്കി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

'യുവാക്കളെ സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനും അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'- അദ്ദേഹം ട്വിറ്റര്‍ കുറിപ്പിലൂടെ വ്യക്തമാക്കി. 

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയായി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റയുടന്‍ യോഗി പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചയായിരുന്നു ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണം മുന്നില്‍കണ്ടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com