ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് ട്രെയിന്‍ സര്‍വീസ്; ഉദ്ഘാടനം ഇന്ന് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദൂബയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്ന:  ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദൂബയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നിന്നു വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനം.

ബിഹാറിലെ ജയനഗറിൽ നിന്നു നേപ്പാളിലെ കുർത്ത വരെയാണ് സർവീസ്. 34.5 കിലോമീറ്റർ പാതയിലാണ് പാസഞ്ചർ സർവീസ് വരുന്നത്. ഇന്ത്യൻ റെയിൽവേയാണു നിർമാണം. രണ്ടാം ഘട്ടത്തിൽ കുർത്തയിൽ നിന്നു ബിജാൽപുരയിലേക്ക് പാത നീട്ടും. മൂന്നാം ഘട്ടത്തിൽ ബിജാൽപുരയിൽ നിന്നു ബർദിബാസിലേക്കും പാത നീട്ടാനാണ് പദ്ധതി. വിദേശകാര്യ മന്ത്രാലയം പദ്ധതിക്കായി 784 കോടി രൂപ അനുവദിച്ചിരുന്നു. 

പദ്ധതിയുടെ ഭാ​ഗമായി കൊങ്കൺ റെയിൽവേ 10 ഡെമു കോച്ചുകൾ നേപ്പാളിനു കൈമാറിയിരുന്നു. 1935ൽ ബ്രിട്ടീഷ് ഭരണ സമയത്ത് ജയനഗറിൽ നിന്നു ബിജാൽപുരയിലേക്കു ട്രെയിൻ ഉണ്ടായിരുന്നു. എന്നാൽ 2001ലെ പ്രളയത്തിൽ ഈ പാത തകർന്നതോടെ ഗതാഗതം നിലച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com