51 ശതമാനം സ്ത്രീകള്‍ക്കും പൊണ്ണത്തടി; തെലങ്കാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്

18 ശതമാനം സ്ത്രീകള്‍ക്കും ആവശ്യമായ ഭാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരബാദ്: ഹൈദരബാദില്‍ 51 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരോ, പൊണ്ണത്തടിയുള്ളവരുമാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്താകെ ഇത് 30.1 ശതമാനമാണ്. 

പുതിയ ഡാറ്റാബേസ് രൂപപെടുത്തുന്നതിന്റെ ഭാഗമായി  തെലുങ്കാനയിലെ ആസുത്രണബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട്് സെപ്ഷ്യല്‍ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു പ്രകാശനം ചെയ്തു. 2019-20 വര്‍ഷത്തില്‍ സംസ്ഥാനത്ത് അമിതഭാരമുള്ളവര്‍ 30.1 ശതമാനമാണ്. ഏറ്റവും കൂടുതല്‍ തടിയുളള സ്ത്രീകള്‍ ഉള്ളത് ഹൈദരബാദിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

18 ശതമാനം സ്ത്രീകള്‍ക്കും ആവശ്യമായ ഭാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഹൈദരബാദില്‍ 12.4 ശതമാനമാണ് ഭാരക്കുറവുള്ള സ്ത്രീകള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭാരക്കുറവുള്ള സ്ത്രീകളുള്ളത് ജോഗുലാംബഗാഡ് വാളിലാണ്്. 

സംസ്ഥാനത്തെ സ്ത്രീകളില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കും ഹൈദരബാദിലാണ്. 83.6 ശതമാനമാണ് സാക്ഷരതാനിരക്ക്. സംസ്ഥാനത്തെ സ്ത്രീ സാക്ഷരതാ നിരക്ക് 66.6 ശതമാനമാണ്.ഏറ്റവും കുറവ് ജോഗുലാംബഗാഡ് വാളിലാണ്്. 60ശതമാനം ജനനവും സിസേറിയനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിസേറിയന്‍ വഴിയുള്ള ജനനങ്ങളില്‍ ഏറ്റവും കൂടുതല്‍ കരീംനഗറാണ്. ഏറ്റവും കുറവ് ആസിഫാബാദിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്തകൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com