'ദാഹിച്ചു വരണ്ടു, കുടിക്കാന്‍ കുപ്പിയില്‍ മൂത്രം സംഭരിച്ചു'; കേബിള്‍ കാര്‍ അപകടത്തെ അതിജീവിച്ചവരുടെ വാക്കുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 11:43 AM  |  

Last Updated: 13th April 2022 11:43 AM  |   A+A-   |  

rope way accident

ഝാര്‍ഖണ്ഡില്‍ റോപ്പ് വേ അപകടം നടന്ന സ്ഥലം, എഎന്‍ഐ

 

റാഞ്ചി: കുടിക്കാന്‍ വെള്ളം കിട്ടാതെ വരുമോ എന്ന് ഭയന്ന് കുപ്പിയില്‍ മൂത്രം സംഭരിച്ചതായി ഝാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍. ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് നിശ്ചയമില്ലാതെ കേബിള്‍ കാറില്‍ കുടുങ്ങി മണിക്കൂറുകള്‍ തള്ളി നീക്കിയ സമയത്ത് ഇതെല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും തോന്നിയില്ലെന്നും വിനയ്കുമാര്‍ ദാസ് പറയുന്നു. വിനയ്കുമാര്‍ അടക്കം ഏഴംഗ കുടുംബമാണ് ട്രോളിയില്‍ കുടുങ്ങിയത്.

45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് കേബിള്‍ കാറില്‍ കുടുങ്ങിയ 57 പേരെ രക്ഷിച്ചത്. രക്ഷിക്കുന്നതിനിടെ രണ്ടുപേര്‍ വീണതടക്കം മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ദിയോഘര്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപം റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

 

ജീവന്‍ രക്ഷപ്പെടുമോ എന്ന് വരെ ഭയന്നതായി ബിഹാര്‍ മധുബനി സ്വദേശി പറയുന്നു. 'കേബിള്‍ കാറില്‍ കുടുങ്ങിയപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടുമോ എന്ന് വരെ ഭയന്നു. എന്നാല്‍ രക്ഷാ ദൗത്യസംഘം ഞങ്ങളെ രക്ഷിച്ചു' - മധുബനി സ്വദേശിയുടെ വാക്കുകള്‍ ഇങ്ങനെ. വ്യോമസേന, കരസേന, ഇന്തോ- ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേന ഉള്‍പ്പെടെയുള്ളവരാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായത്.

ഈ വാർത്ത കൂടി വായിക്കൂ

സ്‌പൈകിന് പുറത്തും ജനിതക വ്യതിയാനം, പുതിയ രണ്ടു ഒമൈക്രോണ്‍ വകഭേദങ്ങള്‍ രോഗപ്രതിരോധശേഷിയെ മറികടന്നേക്കാം; ജാഗ്രത തുടരാന്‍ ലോകാരോഗ്യസംഘടന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ