'ലൈഫ് ഓഫ് പൈ', കടുവ ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടി; വനം ലക്ഷ്യമാക്കി നീന്തല്‍- വീഡിയോ 

തിരികെ കാട്ടിലേക്ക് തന്നെ അയക്കുന്നതിന്റെ ഭാഗമായി കൂട് തുറന്നതിന് പിന്നാലെ ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്ന കടുവയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു
ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്ന കടുവയുടെ ദൃശ്യം
ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്ന കടുവയുടെ ദൃശ്യം

കൊല്‍ക്കത്ത: തിരികെ കാട്ടിലേക്ക് തന്നെ അയക്കുന്നതിന്റെ ഭാഗമായി കൂട് തുറന്നതിന് പിന്നാലെ ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്ന കടുവയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഏറ്റവും വലിയ കണ്ടല്‍വനമായ സുന്ദര്‍ബന്‍സിലേക്ക് കടുവയെ തുറന്നുവിടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ലൈഫ് ഓഫ് പൈ സിനിമയെ ഓര്‍മ്മിപ്പിക്കുന്നു എന്ന തരത്തില്‍ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ബംഗാള്‍ കടുവ ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്നതും കാട് ലക്ഷ്യമാക്കി നീന്തുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തുചാടിയതിന് ശേഷം വനം ലക്ഷ്യമാക്കി കടുവ നീന്തുന്ന ദൃശ്യം കണ്ടവര്‍ ഏറെ ആശ്ചര്യമാണ് പ്രകടിപ്പിച്ചത്. 

കടുവയെ രക്ഷപ്പെടുത്തുന്ന പഴയ വീഡിയോ എന്ന കുറിപ്പ് സഹിതമാണ് പര്‍വീണ്‍ കാസ് വാന്‍ വീഡിയോ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കകം 88,000 പേരാണ് വീഡിയോ കണ്ടത്. 4000 പേര്‍ വീഡിയോയ്ക്ക് ലൈക്കും നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com