'കശ്മീരില്‍ വികസനത്തിന്റെ പുതു ലോകം തുറക്കുന്നു'- 20,000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

'വികസനത്തിനും ജനാധിപത്യത്തിനും കശ്മീര്‍ പുതിയ ഉദാഹരണമാണ്'
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 20,000 കോടിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനും ജനാധിപത്യത്തിനും കശ്മീര്‍ പുതിയ ഉദാഹരണമാണ്. വികസനത്തിന്റെ പുതുവഴി തുറന്നുവെന്നും അദ്ദേഹം പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി. 

'അംബ്ദേകറുടെ സന്ദേശം മോദി സര്‍ക്കാര്‍ നടപ്പാക്കും. വര്‍ഷങ്ങളായി സംവരണാനുകൂല്യം കിട്ടാതിരുന്ന ആളുകള്‍ക്ക് അത് ഇപ്പോള്‍ ലഭിക്കുന്നു. വികസനത്തിന്റെ സന്ദേശം നല്‍കാനാണ് ഞാൻ വന്നത്'- അദ്ദേഹം പറഞ്ഞു. 

'ജമ്മു കശ്മീരില്‍ ജനാധിപത്യം താഴെത്തട്ടില്‍ വരെയെത്തിയത് അഭിമാനകരമായ കാര്യമാണ്'- മോദി വ്യക്തമാക്കി. ക്വാര്‍ ജലവൈദ്യുത പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു. 

2019 ഓഗസ്റ്റില്‍ കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി ഇവിടെ എത്തുന്നത്. 

3,100 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച 8.45 കിലോമീറ്റര്‍ നീളമുള്ള ബനിഹല്‍ഖാസിഗുണ്ട് ടണല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ടണല്‍ വരുന്നതോടെ യാത്രാസമയം ഒന്നരമണിക്കൂറോളം കുറയും. പഞ്ചായത്തിരാജ് ദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് രാജ്യമെങ്ങുമുള്ള ഗ്രാമസഭകളെ മോദി അഭിസംബോധന ചെയ്യും.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com