പ്രധാനമന്ത്രി യൂറോപ്പിലേക്ക്; ഡെന്‍മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ് സന്ദര്‍ശിക്കും; ഈ വര്‍ഷത്തെ ആദ്യ വിദേശ പര്യടനം

യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് യൂറോപ്യൻ രാജ്യങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിലാണ് സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനം യുറോപ്പിലേക്ക്. 3 ദിവസത്തെ യൂറോപ്പ് സന്ദർശനത്തിനായി മേയ് 2നു പ്രധാനമന്ത്രി യാത്ര തിരിക്കും. 

ജർമനി, ഡെന്മാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പ്രധാന മന്ത്രി സന്ദർശിക്കുക. യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനോട് യൂറോപ്യൻ രാജ്യങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിലാണ് സന്ദർശനം. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി മോദി കൂടിക്കാഴ്ച നടത്തും. ജർമനിയിലെ ഇന്ത്യൻ സമൂഹവുമായും മോദി സംവദിക്കും. 

ഇന്ത്യ–നോർഡിക് സമ്മേളനത്തിലും മോദി പങ്കെടുക്കും

ജർമനിയിൽ നിന്നു ഡെന്മാർക്കിലേക്കാണ് എത്തുന്നത്. കോപ്പൻഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായി ചർച്ച നടത്തും. ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്. ഇന്ത്യ–നോർഡിക് സമ്മേളനത്തിലും മോദി പങ്കെടുക്കും. കോവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം തുടങ്ങിയവയാണ് നോർഡിക് ഉച്ചകോടിയിലെ വിഷയങ്ങൾ. 

മേയ് 4ന് മോദി പാരിസിൽ എത്തും. പാരിസിലെ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തും. വീണ്ടും അധികാരം നേടിയതിന് പിന്നാലെയാണ് മാക്രോണിനെ മോദി കാണുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com