യുപിഐ ഇടപാടില്‍ റെക്കോര്‍ഡ്, ജൂലൈയില്‍ 600 കോടി; മികച്ച നേട്ടമെന്ന് പ്രധാനമന്ത്രി 

ജൂലൈയില്‍ യുപിഐ വഴിയുള്ള പണമിടപാടുകള്‍ 600 കോടിയിലെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: യുപിഐ ഇടപാടില്‍ റെക്കോര്‍ഡ്. ജൂലൈയില്‍ യുപിഐ വഴിയുള്ള പണമിടപാടുകള്‍ 600 കോടിയിലെത്തി. മികച്ച നേട്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ വിശേഷിപ്പിച്ചത്. പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സമ്പദ് വ്യവസ്ഥയെ അഴിമതി മുക്തമാക്കണമെന്നുള്ള ജനങ്ങളുടെ ഒറ്റക്കെട്ടായ തീരുമാനത്തിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്‌) ഇടപാടുകളിലെ റെക്കോര്‍ഡ് ട്വീറ്റ് ചെയ്തത്. 2016 മുതലുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. ജൂലൈയില്‍ ഇടപാടുകളുടെ എണ്ണം 600 കോടിയില്‍ എത്തി റെക്കോര്‍ഡിട്ടതായി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് മോദിയുടെ പ്രതികരണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com