കോവിഷീല്‍ഡോ കോവാക്‌സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കോര്‍ബെവാക്‌സ്; അംഗീകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2022 12:03 PM  |  

Last Updated: 10th August 2022 12:03 PM  |   A+A-   |  

corbevax

കോര്‍ബെവാക്‌സ് വാക്‌സിന്‍/ എഎന്‍ഐ

 

ന്യൂഡല്‍ഹി: കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയില്‍ ഏതെങ്കിലും സ്വീകരിച്ച 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ഡോസ്) ആയി കോര്‍ബെവാക്‌സ് സ്വീകരിക്കാം. കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. കോവിഡ്-19 പ്രതിരോധ ദേശീയ ഉപദേശക സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണിത്.

ഒരേ വാക്‌സീന്‍ കരുതല്‍ ഡോസായി നല്‍കുന്നതു തുടരുകയും ചെയ്യും. രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം ( അല്ലെങ്കില്‍ 26 ആഴ്ച) പൂര്‍ത്തീകരിച്ചവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. 'ബയോളജിക്കല്‍ ഇ'യാണ് കോര്‍ബെവാക്‌സിന്റെ നിര്‍മാതാക്കള്‍.

രാജ്യത്തെ ആദ്യ തദ്ദേശീയ നിര്‍മ്മിത ആര്‍ ബി ഡി പ്രോട്ടീന്‍ സബ്‌യൂണിറ്റ് വാക്‌സിനാണ് കോര്‍ബെവാക്‌സ്. നിലവില്‍ 12 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് കോര്‍ബെവാക്‌സ് ആണ് കോവിഡ് പ്രതിരോധ കുത്തിവയ്പ് ആയി നല്‍കി വരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ