ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ സ്വാതന്ത്ര്യദിന റാലി; വിമര്‍ശനം

ഗാന്ധി മറ്റുള്ളവര്‍ക്ക് പ്രചോദനമെന്ന പോലെ ഗോഡ്‌സെ ഞങ്ങള്‍ക്കും പ്രചോദനമാണ് 
ഗോഡ്്‌സെയുടെ ചിത്രവുമായുള്ള ഹിന്ദുമഹാസഭയുടെ റാലി
ഗോഡ്്‌സെയുടെ ചിത്രവുമായുള്ള ഹിന്ദുമഹാസഭയുടെ റാലി

മുസാഫര്‍നഗര്‍: മഹാത്മഗാന്ധിയുടെ ഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ ചിത്രവുമായി സ്വാതന്ത്ര്യദിന റാലി നടത്തി ഹിന്ദുമഹാസഭ. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് റാലി സംഘടിപ്പിച്ചത്. റാലിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹിന്ദുമഹാസഭ ജില്ലയില്‍ തിരംഗ യാത്ര സംഘടിപ്പിച്ചത്. ഹിന്ദുമഹാസഭയുടെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുത്തു. റാലിയില്‍ വിവിധ വിപ്ലവകാരികളുടെ ഫോട്ടോയും സ്ഥാപിച്ചിരുന്നു. അതില്‍ ഒരാളായി ഗോഡ്‌സെയുടെ ചിത്രവും ഉണ്ടായിരുന്നെന്ന് ഹിന്ദുമഹാസഭാ നേതാവ് യോഗേന്ദ്ര വര്‍മ്മ പറഞ്ഞു.

'ഗാന്ധിജി പിന്തുടര്‍ന്ന നയത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വധിക്കാന്‍ ഗോഡ്‌സെ നിര്‍ബന്ധിതനായത്. ഗോഡ്‌സെ കോടതിയില്‍ പറഞ്ഞ കാര്യം സര്‍ക്കാര്‍ പുറത്തുവിടണം. എന്തിനാണ് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന കാര്യം ജനങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഗാന്ധിയുടെ പലനയങ്ങളും ഹിന്ദുവിരുദ്ധമായിരുന്നു. വിഭജനകാലത്ത് 30 ലക്ഷം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. അതിനുകാരണം ഗാന്ധിജിയാണ്. ഗാന്ധി മറ്റുള്ളവര്‍ക്ക് പ്രചോദനമെന്ന പോലെ ഗോഡ്‌സെ ഞങ്ങള്‍ക്കും പ്രചോദനമാണെന്ന്'- യോഗേന്ദ്ര വര്‍മ്മ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com