യാത്രക്കാരെ കുത്തിനിറച്ച് ബസ്; ഫുട്‌ബോര്‍ഡില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥി- വീഡിയോ 

തമിഴ്‌നാട്ടില്‍ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു
ബസില്‍ നിന്ന് തെറിച്ചുവീഴുന്ന വിദ്യാര്‍ഥിയുടെ ദൃശ്യം
ബസില്‍ നിന്ന് തെറിച്ചുവീഴുന്ന വിദ്യാര്‍ഥിയുടെ ദൃശ്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. 

ചെങ്കല്‍പെട്ടിലാണ് സംഭവം. നിറയെ യാത്രക്കാരുമായി ഓടുന്ന ബസിന്റെ ഫുട്‌ബോര്‍ഡില്‍ തൂങ്ങിപിടിച്ച് കിടന്ന് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. 

ഒരുഘട്ടത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ ബസില്‍ നിന്ന് പിടിവിട്ട് റോഡിലേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പരിക്കേറ്റതൊഴിച്ചാല്‍ വലിയ ആപത്തില്‍ നിന്നാണ് കുട്ടി രക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com