ഫോണില്‍ വിളിച്ചത് സ്മൃതി ഇറാനിയാണെന്ന് അറിഞ്ഞില്ല; വെട്ടിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

അധ്യാപകനായ അച്ഛന്റെ മരണശേഷം മാതാവിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ഫയല്‍ ചിത്രം
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ഫയല്‍ ചിത്രം

അമേഠി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശബ്ദം ഫോണില്‍ തിരിച്ചറിയാതിരുന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഔദ്യോഗിക നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന കുറ്റമാണ് അന്വേഷിക്കുന്നത്.

ആഗസ്റ്റ് 27ന് മുസാഫിര്‍ഖാന തെഹ്സിലിനു കീഴിലുള്ള പൂരെ പഹല്‍വാന്‍ ഗ്രാമത്തില്‍ താമസിക്കുന്നയാള്‍ സ്മൃതി ഇറാനിക്ക് നല്‍കിയ പരാതിയാണ് സംഭവത്തിന് ആധാരം. അധ്യാപകനായ അച്ഛന്റെ മരണശേഷം മാതാവിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ഓഫീസിലെ ക്ലാര്‍ക്കായ ദീപക് എന്ന ക്ലര്‍ക്കാണ് ഇതിന് കാരണമെന്നും പരാതിക്കാരനായ കരുണേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷിക്കാനായാണ് മന്ത്രി ക്ലര്‍ക്കിനെ നേരിട്ട് വിളിച്ചത്. എന്നാല്‍ ഇയാള്‍ക്ക് മന്ത്രിയുടെ ശബ്ദം തിരിച്ചറിയാനായില്ല.

ഇതോടെ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ചീഫ് ഡെവലപ്മെന്റ് ഓഫിസര്‍ ഫോണ്‍ വാങ്ങി ദീപക്കിനോട് തന്നെ ഓഫിസിലെത്തി കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുസാഫിര്‍ഖാന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സിഡിഒ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com