വാക്‌സിനേഷനില്‍ പുതിയ ചുവടുവെയ്പ്, മൂക്കിലൊഴിക്കാവുന്ന കോവാക്‌സിന്‍ ഉടന്‍?; കരുതല്‍ ഡോസായി നല്‍കും

പ്രമുഖ മരുന്നുനിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്‌സിന്‍ കരുതല്‍ ഡോസായി ഉടന്‍ തന്നെ നല്‍കിയേക്കും
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

ന്യൂഡല്‍ഹി: പ്രമുഖ മരുന്നുനിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്‌സിന്‍ കരുതല്‍ ഡോസായി ഉടന്‍ തന്നെ നല്‍കിയേക്കും. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അന്തിമ അനുമതി നല്‍കുന്ന മുറയ്ക്ക് മൂക്കിലൊഴിക്കാവുന്ന കോവാക്‌സിന്‍ കരുതല്‍ ഡോസായി നല്‍കാനാണ് നീക്കം. അടുത്തയാഴ്ച തന്നെ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുമതി ലഭിക്കുന്നതോടെ, മൂക്കിലൊഴിക്കാവുന്ന കോവാക്‌സിന്‍ രാജ്യത്തെ ആദ്യ നാസല്‍ വാക്‌സിന്‍ ആയി മാറും. 18ന് വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ആദ്യം നല്‍കുക. ഇതിന്റെ വില ഉടന്‍ തന്നെ നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. എല്ലാവരും കരുതല്‍ വാക്‌സിന്‍ എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പ്രായമായവരും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും കരുതല്‍ വാക്‌സിന്‍ എടുക്കുന്നതിനെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com