ഭര്‍ത്താവ് പണം അയച്ചില്ല, എട്ടുവയസുകാരനെ കനാലിലേക്ക് വലിച്ചെറിഞ്ഞു; അമ്മ അറസ്റ്റില്‍ 

പഞ്ചാബില്‍ എട്ടു വയസുകാരനെ കനാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: പഞ്ചാബില്‍ എട്ടു വയസുകാരനെ കനാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കനാലില്‍ കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഹോഷിയാര്‍പൂര്‍ ഉച്ചി ബസ്സി ഗ്രാമത്തിലാണ് സംഭവം. പണത്തെ ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. റീന കുമാരിയെയാണ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

2012ലാണ് റീന കുമാരി കല്യാണം കഴിച്ചത്. ദമ്പതികള്‍ക്ക് മകന് പുറമേ പത്തു വയസുള്ള മകളുമുണ്ട്. ജോലിക്കായി ഈ വര്‍ഷമാണ് റീന കുമാരിയുടെ ഭര്‍ത്താവ് രവി കുമാര്‍ മാലദ്വീപില്‍ പോയത്. 

ഇടയ്ക്കിടെ പണത്തെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ ഫോണില്‍ വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. പണം അയച്ചുകൊടുത്തില്ലായെങ്കില്‍ മക്കളെ കനാലില്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് റീന കുമാരി  ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഭര്‍ത്താവുമായി  റീന കുമാരി വഴക്കിട്ടു. ഇതിന് പിന്നാലെ മകനുമായി റീന കുമാരി കനാലിലേക്ക് പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.മകനെയുംകൂട്ടി റീന കനാലിലേക്ക് പോയതായി അറിഞ്ഞ് ഭര്‍ത്താവിന്റെ സഹോദരനും അച്ഛനും ഇരുവരെയും തെരഞ്ഞുപോയി.

കനാലിന് സമീപം ഭര്‍ത്താവിന്റെ സഹോദരനും അച്ഛനും എത്തിയപ്പോള്‍ അമ്മയും മകനും കനാല്‍ തീരത്ത് ഇരിക്കുന്നതായി വഴിയാത്രക്കാര്‍ പറഞ്ഞു. റീന കുമാരിയും മകനും ഇരിക്കുന്ന സ്ഥലത്തേയ്ക്ക് ഭര്‍ത്താവിന്റെ സഹോദരനും അച്ഛനും വരുന്നത് കണ്ട്, റീന കുമാരി മകനെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് റീന കുമാരിയെ പൊലീസ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com