ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; യുജിസി നെറ്റ് പരീക്ഷാഫലം രണ്ട് ദിവസത്തിനകം

യുജിസി നെറ്റ് പരീക്ഷാഫലം നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാഫലം നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കും. ഫലം പ്രസിദ്ധീകരിക്കാനുളള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ യുജിസി നെറ്റ് പരീക്ഷകള്‍ നടത്തിയിരുന്നില്ല. അതേതുടര്‍ന്ന് ഡിസംബര്‍ 2020ലെയും ജൂണ്‍ 2021ലെയും പരീക്ഷകള്‍ വിവിധ ഘട്ടങ്ങളിലായാണ് നടന്നത്. നവംബര്‍ 20നും ജനുവരി അഞ്ചിനും ഇടയിലായിരുന്നു പരീക്ഷകള്‍.

12 ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. 81 വിഷയങ്ങളിലായി രാജ്യത്തെ 239 നഗരങ്ങളിലായി 837 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫലമറിയാനായി യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന UGC NET 2021 result ലിങ്കിൽ ക്ലിക്ക് ചെയ്യാം. അപേക്ഷാ നമ്പർ, ഡേറ്റ് ഓഫ് ബർത്ത്, പാസ് വേഡ് എന്നിവ നൽകിയതിന് ശേഷം Sign In ചെയ്യുക. സ്ക്രീനിൽ ഫലം കാണാൻ കഴിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com