ഇഷ്ടമുണ്ടെങ്കില്‍ മാസ്‌ക് ധരിച്ചാല്‍ മതിയെന്ന് മോദി പറഞ്ഞിട്ടുണ്ട്; വിശദീകരണവുമായി മന്ത്രി

മാസ്‌ക് ധരിക്കണമോ, വേണ്ടയോ എന്നത് വ്യക്തിഗതമായ തീരുമാനമാണ്. മാസ്‌ക് ധരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ താന്‍ മാസ്‌ക് ധരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
കര്‍ണാടക മന്ത്രി മാധ്യമങ്ങളെ കാണുന്നു
കര്‍ണാടക മന്ത്രി മാധ്യമങ്ങളെ കാണുന്നു

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച് മന്ത്രിമാര്‍. ഇന്ന് ഒരു ചടങ്ങിനെത്തിയ കര്‍ണാടക മന്ത്രി ഉമേഷ് കാട്ടി മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. 

ഇതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കണമോ, വേണ്ടയോ എന്നത് വ്യക്തിഗതമായ തീരുമാനമാണ്. മാസ്‌ക് ധരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ താന്‍ മാസ്‌ക് ധരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമേഷ് കട്ടി കര്‍ണാടകയിലെ ബിജെപി നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈസ്, വനം മന്ത്രി കൂടിയാണ്. ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കര്‍ണാടകയിലാണ്. 41,000ലധികമാണ് രോഗികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com