രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു; കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പകപോക്കുന്നു; കേന്ദ്രത്തിനെതിരെ ഒന്നിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

രാഷ്ട്രീയവൈരാഗ്യം തീർക്കുന്നതിനായി മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു
നരേന്ദ്ര മോദി,അമിത് ഷാ/പിടിഐ
നരേന്ദ്ര മോദി,അമിത് ഷാ/പിടിഐ

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉന്നമിടുന്നു. 12 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഒപ്പുവെച്ച പ്രസ്താവനയാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്.

രാഷ്ട്രീയവൈരാഗ്യം തീർക്കുന്നതിനായി മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കടുത്ത പകപോക്കലാണ് മോദി സര്‍ക്കാര്‍ അഴിച്ചുവിടുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. 

മുമ്പെങ്ങുമുണ്ടാകാത്ത തരത്തിലുള്ള വേട്ടയാടലാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതിനെ ശക്തമായി ചെറുക്കുമെന്നും, ജനവിരുദ്ധ മോദി സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പോരാട്ടം നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com