'എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നത്?'; ഗ്യാന്‍വാപിയില്‍ ആര്‍എസ്എസ് മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 10:23 PM  |  

Last Updated: 03rd June 2022 12:36 AM  |   A+A-   |  

RSS chief Mohan Bhagwat

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

 


നാഗ്പൂര്‍: ഗ്യാന്‍വാപി വിഷയത്തില്‍ കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന്  ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചരിത്രം ആര്‍ക്കും മാറ്റാനാകില്ല. എന്തിനാണ് എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തിരയുന്നതെന്നും മോഹന്‍ ഭാഗവത് ചോദിച്ചു.

ഇതാദ്യമായാണ് ഗ്യാന്‍വാപി വിഷയത്തില്‍ മോഹന്‍ഭാഗവത് പ്രതികരിക്കുന്നത്. ഈ വിഷയത്തില്‍ തീവ്രനിലപാടിനില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഗ്യാന്‍വാപി പ്രശ്‌നം ഉണ്ടാക്കിയത് ഇന്നത്തെ ഹിന്ദുക്കളോ ഇന്നത്തെ മുസ്ലീങ്ങളോ അല്ല. കോടതി വിധി എല്ലാവരും അംഗീകരിക്കണം. അതിനെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഗ്യാന്‍വാപി പള്ളി പ്രശ്‌നം സമവായ പ്രശ്‌നത്തിലൂടെ പരിഹരിക്കാന്‍ കഴിയണം. ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങളുമായി വരരുത്.എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ലെന്നും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

റെയില്‍വേ ഓഫീസറുടെ മേശപ്പുറത്ത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ