പ്രാര്‍ഥനയോടെ ഒരു ഗ്രാമം; രക്ഷാപ്രവര്‍ത്തനം 39 മണിക്കൂര്‍ പിന്നിട്ടു;കുട്ടിയെ രക്ഷിക്കാന്‍ റോബോട്ടും 

രക്ഷാപ്രവര്‍ത്തനത്തിനായി ഗുജറാത്തില്‍നിന്ന് റോബട്ടുകളെയും എത്തിച്ചിട്ടുണ്ട്.
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം


റായ്പൂര്‍: മൂന്ന് ദിവസമായി കുഴല്‍ക്കിണറില്‍ വീണ ബാലനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഗുജറാത്തില്‍നിന്ന് റോബട്ടുകളെയും എത്തിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ ജന്‍ഗിര്‍ ചമ്പ ജില്ലയിലെ 80അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് പതിനൊന്ന് വയസുകാരനായ രാഹുല്‍ സാഹു വീണത്. 

വീടിന്റെ പിന്നില്‍ കളിക്കവേ വെള്ളിയാഴ്ചയാണു രാഹുല്‍ കിണറില്‍ വീണത്. ദേശീയ ദുരന്ത പ്രതികരണ സേനയിലെയും (എന്‍ഡിആര്‍എഫ്), സൈന്യത്തിലെയും അഞ്ഞൂറിലേറെ പേര്‍ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 

കുഴല്‍ക്കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്തു കുട്ടിയെ രക്ഷിക്കാനാണു ശ്രമം തുടരുന്നത്. ഇതിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കുഴല്‍ക്കിണറില്‍ വെള്ളമുള്ളത് ആശങ്കയാണെങ്കിലും എന്‍ഡിആര്‍എഫ് അംഗങ്ങള്‍ വെള്ളം വറ്റിക്കുന്നത് ആശ്വാസകരമാണ്. 'ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കുട്ടിക്കു ബോധമുണ്ട്, ശരീരം അനക്കുന്നുമുണ്ട്. പല സമയങ്ങളിലായി പഴവും ജൂസും വെള്ളവും നല്‍കി. ഓക്‌സിജന്‍ ലഭ്യമാക്കാന്‍ പൈപ്പും സ്ഥാപിച്ചിതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.


ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com