മുന്നില്‍ വെള്ളക്കെട്ട്; സ്‌കൂട്ടറുമായി ഓടയില്‍ വീണ് ദമ്പതികള്‍; വൈറല്‍ വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 05:32 PM  |  

Last Updated: 19th June 2022 05:32 PM  |   A+A-   |  

SCOOOTY_FALL

വീഡിയോ ദൃശ്യം

 

ലഖ്‌നൗ: ശക്തമായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇരുചക്രവാഹനയാത്രികരായ ദമ്പതികള്‍ ഓടയില്‍ വീണു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ കിഷന്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ ഫൂട്ട് പാത്തില്‍ വണ്ടി പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കുഴിയില്‍ വീണവരെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. പൊലീസ് ഉദ്യോഗസ്ഥനായ ഓഫീസറും ഭാര്യയുമാണ് അപകടത്തില്‍പ്പെട്ടത്. 

മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുഴി കാണാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് ദയാനന്ദ് സിങ് പറഞ്ഞു. മഴക്കാലത്ത് ഈ ഭാഗത്തു വെള്ളം കയറുന്നത് പതിവാണെന്നും നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായതായും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'അഗ്നീവീര്‍ വീരമൃത്യു വരിച്ചാല്‍ ഒരു കോടി നഷ്ടപരിഹാരം'; സേനയ്ക്ക് യുവത്വം കൊണ്ടുവരിക ലക്ഷ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ